Home » നമ്മുടെ കോഴിക്കോട് » ശബരിമല ദർശനം സാധ്യമാകുന്നതുവരെ വ്രതം തുടരും; അത് വരെ മാല അഴിക്കില്ല രേഷ്മ നിഷാന്ത്

ശബരിമല ദർശനം സാധ്യമാകുന്നതുവരെ വ്രതം തുടരും; അത് വരെ മാല അഴിക്കില്ല രേഷ്മ നിഷാന്ത്

ശബരിമലയിലേക്ക് പോകുന്നതിന് താത്പര്യമുണ്ട്, പക്ഷേ നിലവിലെ സാഹചര്യത്തില്‍ പോകുന്നില്ലെന്ന് അറിയിച്ച് യുവതികള്‍ എറണാകുളം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തി. കണ്ണൂരില്‍നിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്ത് ആഗ്രഹമുണ്ടെന്ന കാര്യം ആദ്യംമുതലേ അധികൃതരെ അറിയിച്ചതാണ്. എന്താണ് തങ്ങളുടെ വിശ്വാസമെന്ന് മനസിലാക്കി കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് യഥാര്‍ത്ഥ്യമാക്കുന്നതുവരെ വ്രതം തുടരും. അത് വരെ മാല അഴിക്കില്ലെന്ന് രേഷ്മ പറഞ്ഞു.

കനത്ത മാനസിക സമര്‍ദമാണ് നേരിടുന്നത്. വീട്ടില്‍നിന്നു പുറത്ത് പോകുന്നതിന് പോലും സാധിക്കുന്നില്ല. എവിടെ പോയാലും ‘രേഷ്മ നിശാന്ത് ശബരിമലയിലേക്കു പോയി’യെന്നാണ് പ്രചരിക്കുന്നത്. തനിക്കൊരു മകളുണ്ട്. അവള്‍ക്കും ശബരിമലയിലേക്ക് പോകാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹചര്യമുണ്ടാകണം.

ഇപ്പോള്‍ കലാപ സമാന അന്തരീക്ഷം ശബരിമലയില്‍ ഉണ്ടായതില്‍ ദുഖമുണ്ട്. തങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് കലാപമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നു. അതിനുള്ള അവസരം നല്‍കില്ല. അതു കൊണ്ട് ഇപ്പോള്‍ പോകുന്നില്ല. പക്ഷേ ശബരിമലയില്‍ പോകുന്നതുവരെ മാല അഴിക്കില്ല. ഇപ്പോള്‍ തങ്ങള്‍ മൂന്നു പേര്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. മറ്റുള്ളവര്‍ തങ്ങളുടെ കൂടെയുണ്ടെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

Leave a Reply