Home » ആരോഗ്യം » പബ്ലിക‌് ഹെൽത്ത‌് ലാബ‌് മലപ്പുറത്ത‌് പ്രവർത്തനസജ്ജമായി

പബ്ലിക‌് ഹെൽത്ത‌് ലാബ‌് മലപ്പുറത്ത‌് പ്രവർത്തനസജ്ജമായി

മലപ്പുറം പകർച്ചവ്യാധി സ്ഥിരീകരണത്തിനും തുടർ ചികിത്സ ലഭ്യമാക്കുന്നതിനും ഇനി കോഴിക്കോട്ടുനിന്ന‌് സാമ്പിൾ പരിശോധനാഫലം വരുന്നതും കാത്തിരിക്കേണ്ട‌. ജില്ലയിൽ സ്ഥാപിക്കുമെന്ന‌് സർക്കാർ നേരത്തെ പ്രഖ്യാപിച്ച പബ്ലിക‌് ഹെൽത്ത‌് ലാബ‌് മലപ്പുറത്ത‌് പ്രവർത്തനസജ്ജമായി. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രാരംഭഘട്ടത്തിൽതന്നെ സ്ഥിരീകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിക്കാനുമുള്ള സാഹചര്യമാണ‌് ഇതോടെ ഒരുങ്ങിയത‌്. ഇതുവരെ കോഴിക്കോടിനെയും ഗൗരവതരമായ കേസുകളിൽ തിരുവനന്തപുരത്തെയുമാണ‌് മലപ്പുറം ആശ്രയിച്ചിരുന്നത‌്.

Leave a Reply