Home » ഇൻ ഫോക്കസ് » തമിഴ്‌നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളും അനുബന്ധ സാമഗ്രികളുമായി കേരളത്തിന്റെ സഹായം

തമിഴ്‌നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മരുന്നുകളും അനുബന്ധ സാമഗ്രികളുമായി കേരളത്തിന്റെ സഹായം

തമിഴ്‌നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കെ.എം.എസ്.സി.എല്‍. മുഖേന മരുന്നുകള്‍ കയറ്റി അയയ്ക്കുന്നതിന്റെ ഫ്‌ളാഗോഫ് കെ.എം.എസ്.സി.എല്‍. ജില്ലാ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വച്ച് നിര്‍വഹിച്ചു.

പ്രളയത്തില്‍ നിന്നും കരകയറാന്‍ മറ്റുള്ളവര്‍ സഹായിച്ചതിനെ കേരളം നന്ദി പൂര്‍വം ഓര്‍ക്കുകയാണ്. ഗജ ചുഴലിക്കാറ്റില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കായി 1 കോടി രൂപ വിലമതിയ്ക്കുന്ന മരുന്നുകളും അനുബന്ധ സാമഗ്രികളും 4 ട്രക്കുകളിലായാണ് കയറ്റി അയക്കുന്നത്. ഗജ ചുഴലിക്കാറ്റ് ബാധിച്ചിരിക്കുന്ന തമിഴ്‌നാട്ടിലെ ജില്ലകളിലേക്ക് മരുന്നുകള്‍, ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍, സാനിട്ടറി നാപ്കിനുകള്‍, അയ്യായിരത്തോളം ബെഡ് ഷീറ്റുകള്‍, അയ്യായിരത്തോളം ലുങ്കികള്‍, മൂവായിരത്തോളം തോര്‍ത്തുകള്‍, ടെന്‍ഡുകള്‍, ഗംബൂട്ടുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ അയച്ചത്. ഇത് കൂടാതെ ഇടുക്കിയില്‍ നിന്നും സാധനങ്ങള്‍ കയറ്റി അയയ്ക്കുന്നതാണ്.

Leave a Reply