Home » കലാസാഹിതി » ജോയ് മാത്യുവിന് പകരം ജോയ് മാത്യു മാത്രം, പൂനാരങ്ങയുടെ പ്രകാശനം ചരിത്രമായി

ജോയ് മാത്യുവിന് പകരം ജോയ് മാത്യു മാത്രം, പൂനാരങ്ങയുടെ പ്രകാശനം ചരിത്രമായി

സിനിമയിലായാലും നാടകത്തിലായാലും ജീവിതത്തിലായാലും സ്വന്തമായ ശൈലി പിന്തുടരുന്ന വ്യക്തിയാണ് ജോയ് മാത്യൂ. തന്റെ തീരുമാനങ്ങള്‍ക്ക് വ്യക്തമായ കാര്യ കാരണങ്ങള്‍ ഉള്ള കോഴിക്കോടിന്റെ സ്വന്തം ജോയേട്ടന്‍. കഴിഞ്ഞ ദിവസം കോഴിക്കോടിന്റെ സായാഹ്നത്തിന് ഒരു അപൂര്‍വ്വത സമ്മാനിച്ചാണ് ജോയ് മാത്യു തന്റെ പുസ്തക പ്രകാശനം നടത്തിയത്. ഗ്രന്ഥകാരന്‍ പുസ്തകം സ്വയം പ്രകാശനം ചെയ്യുന്നു എന്ന അപൂര്‍വ്വ ചടങ്ങ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ജോയ് മാത്യുവിന്റെ പൂനാരങ്ങ എന്ന ഓര്‍മ്മ പുസ്തകമാണ് ജോയ് മാത്യു തന്നെ പ്രകാശനം ചെയ്തത്.
സ്വന്തം പുസ്തകം സ്വയം പ്രകാശനം ചെയ്തതില്‍ ജോയ് മാത്യുവിന് വ്യക്തമായ കാരണം പറയാനുണ്ട്. പുസ്തക പ്രകാശനത്തിന് ആരെയും കിട്ടാത്തതല്ല കാരണം. ഒരുപാടുപേര്‍ ഉണ്ടെന്നതാണ്. ഒരു അതിഥിയെ കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ മനസിലേക്ക് വന്നതെല്ലാം സുഹൃത്തുക്കളുടെ പേരുകളായിരുന്നു. ഏതെങ്കിലും ഒരു സുഹൃത്തിനെകൊണ്ട് പ്രകാശനം ചെയ്യിച്ചാല്‍ അത് മറ്റ് സുഹൃത്തുകള്‍ക്ക് പ്രയാസം ഉണ്ടാക്കും. അതിനാലാണ് എല്ലാ സുത്തുക്കള്‍ക്കള്‍ക്കും വേണ്ടി സ്വയം പ്രകാശനം ചെയ്യാം എന്ന തീരുമാനിച്ചതെന്ന് ജോയ് മാത്യു പറയുന്നു. ജോയ് മാത്യു രചിച്ച് സജീവ് നമ്പിയത്ത് സംവിധാനം ചെയ്ത സങ്കടല്‍ എന്ന നാടകം ആക്ലാബ് അവതരിപ്പിച്ചു.

Leave a Reply