Home » നമ്മുടെ കോഴിക്കോട് » ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമലയില്‍ ദര്‍ശനം നടത്തി

പൊലീസിന്റെ സഹായത്തോടെ ട്രാന്‍സ്ജെന്‍ഡറുകള്‍ ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിനെത്തിയത്. സുരക്ഷാ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയ്ക്കാണ് ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറപ്പെട്ടത്. ഹൈക്കോടതി നിരീക്ഷണ സമിതി ദര്‍ശനത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇവര്‍ ദര്‍ശനത്തിനെത്തുന്നത്. അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറുകള്‍ സംഘത്തെ എരുമേലിയില്‍ വെച്ച് പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു. പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നും സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നുമായിരുന്നു പൊലീസ് പ്രതികരിച്ചത്. എന്നാല്‍ ഇതിന് തയ്യാറാകാത്ത ഇവരെ പൊലീസ് തിരിച്ചയക്കുകയായിരുന്നു. ഇതിനെതിരെ അവര്‍ പരാതിയും നല്‍കിയിരുന്നു.

Leave a Reply