Home » ഇൻ ഫോക്കസ് » എം പാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചു വിടല്‍: കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയില്‍

എം പാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചു വിടല്‍: കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയില്‍

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടതോടെ 959 സര്‍വീസുകള്‍ ഇന്നു മുടങ്ങി. മലബാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങിയത്. ഇന്ന് എറണാകുളത്ത് പകുതി സര്‍വീസും മുടങ്ങി. കോട്ടയത്ത് 72ഉം കുമളിയില്‍ അഞ്ചും സര്‍വീസുകള്‍ റദ്ദാക്കി. വടക്കന്‍ ജില്ലകളില്‍ പത്തു ശതമാനം സര്‍വീസുകളും മുടങ്ങാന്‍ സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്താകമാനം കെഎസ്.ആര്‍.ടി.സിയുടെ 815 സര്‍വീസുകള്‍ മുടങ്ങിയിരുന്നു.

അതേസമയം, കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. സ്ഥിരം ജീവനക്കാരുടെ ജോലിസമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി പറഞ്ഞു. കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 4071 എം പാനല്‍ കണ്ടക്ടര്‍മാരെയാണ് പിരിച്ചു വിട്ടത്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനത്തിന് നടപടികള്‍ ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് നടപടി.

Leave a Reply