Home » നമ്മുടെ കോഴിക്കോട് » ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും

ഫ്‌ളൈദുബായ് ഇനി കോഴിക്കോട്ടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതലാണ് ഫ്‌ളൈദുബായ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ആഴ്ചയില്‍ മൂന്നുദിവസമാവും സര്‍വീസ് നടത്തുക. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക ടിക്കറ്റുകള്‍ 670 ദിര്‍ഹത്തിലും (13,000 രൂപ) ബിസിനസ് ക്ലാസ് മടക്കടിക്കറ്റുകള്‍ 2,659 ദിര്‍ഹത്തിലും (54,075 രൂപ) ആണ് തുടങ്ങുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍നിന്ന് രാത്രി 8.20ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍സമയം 1.45ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പുലര്‍ച്ചെ 3.05ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം 6.05ന് ദുബായിലെത്തും. വാണിജ്യവിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ദിനംപ്രതി വളരുകയാണെന്ന് ഫ്‌ലൈദുബായ് സിഇഒ ഗൈത് അല്‍ ഗൈത് പറഞ്ഞു. യുഎഇയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെത്തുന്നത് ഇന്ത്യയില്‍നിന്നാണ്. 2017ല്‍ 20 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ സന്ദര്‍ശിച്ചത്. ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്നും ഗൈത് അല്‍ ഗൈത് പറഞ്ഞു.

കോഴിക്കോടുകൂടി ചേര്‍ത്ത് ഇന്ത്യയിലെ എട്ടിടങ്ങളിലേക്ക് ഫളൈദുബായ് സര്‍വീസ് നടത്തുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ ഫ്‌ളൈദുബായിയുടെ വെബ്‌സൈറ്റ് വഴി ബുക്കുചെയ്യാം.

Leave a Reply