Home » നമ്മുടെ കോഴിക്കോട് » ചരിത്രമെഴുതി വനിതാ മതില്‍; സംസ്ഥാനത്തുടനീളം തോളോട് തോള്‍ ചേര്‍ന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍

ചരിത്രമെഴുതി വനിതാ മതില്‍; സംസ്ഥാനത്തുടനീളം തോളോട് തോള്‍ ചേര്‍ന്നത് ലക്ഷക്കണക്കിന് സ്ത്രീകള്‍

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി ലക്ഷങ്ങൾ അണിനിരന്ന് വനിതാമതിൽ. ജാതി മത കക്ഷി വ്യത്യാസമില്ലാതെ വനിതകൾ മതിലിൽ പങ്കെടുത്തു. സർക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തിലാണ് വനിതാ മതിലുയർത്തിയത്. കാസർകോട്ട് മന്ത്രി കെ.കെ.ശൈലജ മതിലിന്റെ ആദ്യത്തെ കണ്ണിയായി. തിരുവനന്തപുരത്ത് ബൃന്ദ കാരാട്ട് അവസാനത്തേതും.

മതിലിനു മുമ്പ് അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പാർച്ചന നടത്തി. വനിതാ മതിലിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ.പി ജയരാജൻ എന്നിവർ അണിനിരന്നു.
കാസർകോഡ് മന്ത്രി കെ.കെ ശൈലജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വനിതകളും മതിലിൽ പങ്കെടുത്തു. വിഎസും പിണറായി വിജയനും കുടുംബസമേതമാണ് പരിപാടിയില്‍ പങ്കെടുത്തത്.

Leave a Reply