കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം 29ന് കേന്ദ്ര മന്ത്രി അശോക് ഗജപതി രാജു ശിലാസ്ഥാപനം നടത്തിയ ആഗമന ടെര്‍മിനിലിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ തറയുടെ നിര്‍മ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു ആര് സി എന്ന നിര്‍മ്മാണ കമ്പനിയാണ് ജോലി ഏറ്റെടുത്തിട്ടുള്ളത്.
120 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടെര്‍മിനലിന്റെ കെട്ടിടത്തിന് 85 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ബാക്കി തുക പ്രയോജനപ്പെടുത്തുക.
രണ്ടര മീറ്റര്‍ ആഴത്തിലും മൂന്നര മീറ്റര്‍ വീതം വീതിയും നീളവുമുള്ള 153 കുഴികളെടുത്താണു തൂണുകള്‍ സ്ഥാപിക്കുന്നത്. അടുത്ത വര്‍ഷം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാവുന്നതോടെ ആഗമന ഹാള്‍ നിര്‍ഗമന ഹാളാക്കി മാറ്റും. നിലവിലുള്ള രാജ്യാന്തര ടെര്‍മിനലിനോടു ചേര്‍ന്നാണു പുതിയ കെട്ടിടം വരുന്നത്.