Home » ന്യൂസ് & വ്യൂസ് » പരിഹാരക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

പരിഹാരക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി

യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചതിനെ തുടര്‍ന്ന നടന്ന പരിഹാര ക്രിയകള്‍ക്ക് ശേഷം ശബരിമല നട തുറന്നു. ഭക്തരെ വീണ്ടും പ്രവേശിപ്പിച്ചു തുടങ്ങി. ഒരു മണിക്കൂര്‍ പരിഹാര ക്രിയകള്‍ക്ക് ശേഷമാണ് നട തുറന്നത്. പഞ്ച പുണ്യാഹം, ബിംബ ശുദ്ധിക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം,വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നട തുറന്നത്.

പുലര്‍ച്ചെയോടെ ബിന്ദു, കനകദുര്‍ഗ എന്നീ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതായി വ്യക്തമായതിനെ തുടര്‍ന്നാണ് രാവിലെ 10.30ന് നട അടച്ചത്. നടയടയ്ക്കുന്നതിനു മുന്നോടിയായി നെയ്യഭിഷേകം നിര്‍ത്തുകയും തിരുമുറ്റത്ത് നിന്ന് ഭക്തരെ നീക്കുകയും ചെയ്യുകയും ചെയ്തിരുന്നു. ശുദ്ധിക്രിയയ്ക്ക് ശേഷം 11.30ഓടെയാണ് നട തുറന്നത്.

സാധാരണ ആചാരമനുസരിച്ച് ഉച്ചയ്ക്ക് ശേഷമേ നട അടക്കാറൂള്ളൂ. തന്ത്രിയും മേല്‍ശാന്തിയും തമ്മിലുണ്ടായ കൂടിയാലോചനയ്ക്ക്‌ ശേഷമാണ്‌ നടയടയ്ക്കാൻ തീരുമാനിച്ചത്. തന്ത്രിയുടെ നിര്‍ദേശ പ്രകാരം മേല്‍ശാന്തിയാണ് നടയടച്ചത്. നടയടച്ച കാര്യം തന്ത്രി ഫോണിലൂടെ വിളിച്ചു പറഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

Leave a Reply