Home » ഇൻ ഫോക്കസ് » ഹര്‍ത്താല്‍ അക്രമികളെ പിടികൂടാന്‍ ബ്രോക്കന്‍ വിന്‍ഡോ, ഇതുവരെ പിടിയിലായത് 226 പേര്‍

ഹര്‍ത്താല്‍ അക്രമികളെ പിടികൂടാന്‍ ബ്രോക്കന്‍ വിന്‍ഡോ, ഇതുവരെ പിടിയിലായത് 226 പേര്‍

ഹര്‍ത്താലിനിടെ അക്രമം കാട്ടിയതിന് ഇന്ന് ഉച്ചയ്ക്ക് 12വരെ 266 പേരെ അറസ്‌റ്റ് ചെയ്തതായും 334 പേരെ കരുതല്‍ തടങ്കലിലാക്കിയെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹറ അറിയിച്ചു. അക്രമം കാട്ടിയവരെ അറസ്റ്റ് ചെയ്യാന്‍ എല്ലാ ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഓപ്പറേഷന്‍ ‘ബ്രോക്കണ്‍ വിന്‍ഡോ’ എന്ന പേരിട്ട പ്രത്യേക നടപടികളിലൂടെയാണ് അക്രമികളെ അറസ്‌റ്റ് ചെയ്തത്.

അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്‌റ്റ് ചെയ്യാനും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചുകള്‍ നടപടിയെടുക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് അക്രമികളുടെ ലിസ്‌റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറും.അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും.ആയുധങ്ങള്‍ കണ്ടെത്താന്‍ ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തും. കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യും. അക്രമികളുടെ ഫോട്ടോ ആല്‍ബം തയ്യാറാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കും. അക്രമികളെ അറസ്‌റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വര്‍ഗീയ ക്യാമ്പെയ്ന്‍, ഹെയ്റ്റ് ക്യാമ്പെയ്ന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യും. ഇത്തരം പോസ്‌റ്റുകള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്‌റ്റ് ചെയ്യുമെന്നും ഡി.ജി.പി ബെഹ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply