Home » ന്യൂസ് & വ്യൂസ് » ഹർത്താലിൽ കേരളത്തിൽ പരക്കെ ആക്രമണം; ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

ഹർത്താലിൽ കേരളത്തിൽ പരക്കെ ആക്രമണം; ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ചു ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളത്തിൽ പരക്കെ ആക്രമണം. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചു ഗവര്‍ണര്‍ പി.സദാശിവം റിപ്പോര്‍ട്ട് തേടി.അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടു നിർദേശിച്ചു. സംസ്ഥാനത്തെ ക്രമസമാധനനില സംബന്ധിച്ച അടിയന്തര റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താലിനെതിരെ പലയിടങ്ങളിലും ജനങ്ങളും വ്യാപാരികളും സംഘടിച്ചതോടെ വ്യാപക ആക്രമണ സംഭവങ്ങളാണ് അരങ്ങേറിയത്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലുമെല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടി. വ്യാപക നാശനഷ്ടമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും വ്യാപക അക്രമമുണ്ടായി

Leave a Reply