Home » ഇൻ ഫോക്കസ് » മിഠായിത്തെരുവ് ആക്രമണത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മിഠായിത്തെരുവ് ആക്രമണത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മിഠായിത്തെരുവ് ആക്രമണത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. കോഴിക്കോട് ജില്ലയില്‍ ഇന്നലെ മാത്രം 56 പേരാണ് അറസ്റ്റിലായത്.

കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികള്‍ക്ക് നേരെ വ്യാപകമായ അക്രമമാണ് ബിജെപി -ആര്‍എസ്എസ്-ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്.

കടകള്‍ അടിച്ചു തകര്‍ക്കുകയും ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നിരുന്നു.

കൂടാതെ മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.

Leave a Reply