Home » ഇൻ ഫോക്കസ് » ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡിക്ക് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്‌സര റെഡ്ഡിക്ക് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ അപ്‌സര റെഡ്ഡിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം അറിയിച്ചത്. എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്‌സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര അണ്ണാ ഡിഎംകെ വിട്ടത്. പനീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Leave a Reply