Home » ന്യൂസ് & വ്യൂസ് » സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും

സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും

ലോക്‌സഭയില്‍ പാസായ സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. ലോക്‌സഭയില്‍ പാസാവുകയും കോണ്‍ഗ്രസ് അനുകൂലിക്കുന്നതിനാലും രാജ്യസഭയിലും ബില്‍ പാസായേക്കും. ലോക്‌സഭയില്‍ ബില്ലിനെ എതിര്‍ക്കാനുള്ള സാഹചര്യം പോലും പ്രതിപക്ഷത്തിന് ലഭിച്ചിരുന്നില്ല. വളരെ തിടുക്കത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിനും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ മറ്റൊരു മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍, ശിവസേന, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ കൂടെ ചേര്‍ന്നു. ഇതോടെ കോണ്‍ഗ്രസിനും പിന്തുണയ്‌ക്കേണ്ടി വരികയായിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നോക്ക വോട്ടുകള്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ബില്ലിനുള്ളത്.

Leave a Reply