Home » ന്യൂസ് & വ്യൂസ് » മകരവിളക്ക് മഹോത്സവം ഇന്ന് ; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്‌

മകരവിളക്ക് മഹോത്സവം ഇന്ന് ; ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്‌

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല. പന്തളം കൊട്ടാരത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തും. ജ്യോതി ദര്‍ശനത്തിനായുള്ള എല്ലാ ഒരുക്കുങ്ങളും പമ്പയിലും സന്നിധാനത്തും പൂര്‍ത്തിയായി. മകരവിളക്കിനോടനുബന്ധിച്ച് കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് തിരുവാഭരണം ശരംകുത്തിയില്‍ എത്തിച്ചേരുക. തുടര്‍ന്ന് അധികൃതര്‍ വരവേറ്റ് എത്തിക്കുന്ന തിരുവാഭരണം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിയിക്കും. ജ്യോതി ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പമ്പയിലും സന്നിധാനത്തും പൂര്‍ത്തിയായി.രാത്രി 7.52 നാണ് അഭിഷേകവും സംക്രമ പൂജയും നടക്കുക. സാന്നിധാനത്തും പരിസരങ്ങളിലുമായി എട്ടോളം സ്ഥലങ്ങളിലാണ് ജ്യോതി ദര്‍ശനത്തിനായി അവസരം ഒരുക്കിയിട്ടുള്ളത്.മകരവിളക്കിനോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയ പൊലീസ,് അയ്യായിരത്തോളം പൊലീസുകാരെയും കേന്ദ്ര സേനയെയുമാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പിബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്തിട്ടുണ്ട്.

Leave a Reply