Home » ന്യൂസ് & വ്യൂസ് » ശബരിമല നട അടച്ചു; ഇനി ഫെബ്രുവരി 12നു തുറക്കും
sabarimala

ശബരിമല നട അടച്ചു; ഇനി ഫെബ്രുവരി 12നു തുറക്കും

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി. തുടര്‍ന്നു രാജപ്രതിനിധിയും 22 അംഗ സംഘവും തിരുവാഭരണങ്ങളുമായി പതിനെട്ടാം പടിയിലൂടെ മലയിറങ്ങി പന്തളത്തേയ്ക്ക് തിരിച്ചു.

ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പയില്‍നിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. രാത്രി കൂടി മാത്രമേ ഭക്തര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുമായിരുന്നുള്ളൂ. ഇനി ഫെബ്രുവരി 12നു വൈകുന്നേരം കുംഭമാസ പൂജയ്ക്കായാണ് നട തുറക്കുക.

Leave a Reply