Home » ന്യൂസ് & വ്യൂസ് » ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ല: മഞ്ജു വാര്യര്‍

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ല: മഞ്ജു വാര്യര്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി മഞ്ജു വാര്യര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇതും സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മഞ്ജു പറഞ്ഞു. മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. അത്തരം ഉദ്ദേശ്യങ്ങളൊന്നും തനിക്കില്ല. ഇതിനുവേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ല. താന്‍ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. അതിന്റെ ഇടയിലാണ് ഇത്തരം വാര്‍ത്ത പ്രചരിക്കുന്നതായി അറിഞ്ഞത്. കേട്ടതല്ലാതെ വാര്‍ത്ത കണ്ടിട്ടില്ലെന്നും മഞ്ജു പറഞ്ഞു.

Leave a Reply