Home » ഇൻ ഫോക്കസ് » കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം; കാല്‍നൂറ്റാണ്ടിനൊടുവില്‍ സ്വന്തം വരുമാനത്തില്‍ നിന്ന് ഈ മാസം കെഎസ്ആര്‍ടിസി ശമ്പളം നല്‍കും

കെഎസ്ആര്‍ടിസിക്ക് ചരിത്രനേട്ടം; കാല്‍നൂറ്റാണ്ടിനൊടുവില്‍ സ്വന്തം വരുമാനത്തില്‍ നിന്ന് ഈ മാസം കെഎസ്ആര്‍ടിസി ശമ്പളം നല്‍കും

ചരിത്രനേട്ടം നേടിയാണ് കെഎസ്ആര്‍ടിസിയുടെ ഈ മാസം പൂര്‍ത്തിയാകുന്നത്. കാല്‍നൂറ്റാണ്ടിനുശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ജീവനക്കര്‍ക്കു ശമ്പളം നല്‍കിയാണ് കെഎസ്ആര്‍ടിസി ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. 90 കോടിയാണ് ഒരുമാസത്തെ ശമ്പളത്തിനായി വേണ്ടിവരുന്നത്.നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം കേള്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ നിന്ന് ഇത്തരത്തിലുള്ള സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ ഇടയാക്കിയത് പ്രധാനമായും ശബരിമല സര്‍വീസുകളാണ്. 45.2 കോടി രൂപയാണ് ശബരിമല സര്‍വീസുകളില്‍ നിന്നുമാത്രം ലഭിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 30 കോടിയാണ് അധിക വരുമാനമായി ലഭിച്ചത്. ഇതില്‍ നിന്നുമാണ് കോര്‍പ്പറേഷന്‍ സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ കഴിയുന്ന നിലയിലേക്കെത്തിയത്. ഡബിള്‍ ഡ്യൂട്ടി നിര്‍ത്തലാക്കിയതും, പരസ്യങ്ങളും, കൃത്യമായ റൂട്ട് സര്‍വീസുകളും കെഎസ്ആര്‍ടിസിക്ക് വരുമാനം ഉണ്ടാക്കിക്കൊടുത്തു.

Leave a Reply