Home » നമ്മുടെ കോഴിക്കോട് » അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാര്‍: മുഖ്യമന്ത്രി

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാര്‍: മുഖ്യമന്ത്രി

ഹര്‍ത്താലില്‍ അക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മുന്നോട്ട് പോക്ക് തടയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സംസ്ഥാനത്തിന് ദുഷ്‌പേര് ഉണ്ടാക്കുന്ന തരത്തില്‍ ഹര്‍ത്താല്‍ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വ്വകക്ഷിയോഗത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നു പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപത്തിനായി നീക്കം നടന്നതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കരുതലോടെയാണു നീങ്ങുന്നത്. ജനങ്ങളുടെ സഹകരണവും വേണം. ചില കാര്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഹർത്താൽ ചർച്ച ചെയ്യണമെന്നു നിയമസഭയിൽ ആവശ്യമുയർന്നു.

Leave a Reply