Home » ധനം » സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,600 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,600 രൂപ

സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,075 രൂപയും പവന് 24,600 രൂപയുമാണ് നിരക്ക്.

ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമായിരുന്നു ജനുവരി 17ലെ സ്വര്‍ണ്ണ വില. ഇതോടെ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയായി. വിവാഹ ഉത്സവ സീസൺ ആയതും വിപണിയിൽ സ്വർണത്തിന് ആവശ്യക്കാർ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.

Leave a Reply