അരയടത്തുപാലം മേല്‍പ്പാലത്തിനു മുകളില്‍ അപകടം വരുത്തിയ ഫാത്തിമാസ് ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി. അപകടശേഷം ഓടിരക്ഷപ്പെട്ട ഇയാള്‍ ഇന്നലെ വൈകീട്ട് ട്രാഫിക് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. ബസ് ഡ്രൈവര്‍ മാവൂര്‍ സ്വദേശി കണയംകുന്നുമ്മല് വീട്ടില്‍ വി ജിജില്‍ കുമാറാണ് (26) പോലീസില്‍ കീഴടങ്ങിയത്.
പാലത്തിനു മുകളില്‍ പാലിക്കേണ്ട ഒരു നിയമവും പാലിക്കാതെ നിറയെ യാത്രക്കാരുമായി അമിത വേഗത്തില്‍ പാലത്തിലൂടെ മറ്റൊരു ബസ്സിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 38 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു യുവാവിന്റെ കാല് മുറിച്ചുമാറ്റുകയും ചെയ്തു. ജിജില്‍ കുമാറിനെ ജാമ്യത്തില്‍ വിട്ടു.