Home » ഇൻ ഫോക്കസ് » സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,720 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 24,720 രൂപ

സ്വര്‍ണവില പവന് 120 രൂപ കൂടി 24720 രൂപയായി. സര്‍വ്വകാല റെക്കോര്‍ഡ് വിലയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ വിലക്കയറ്റം ഇവിടെയും പ്രതിഫലിക്കുകയാണ്.

അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1319 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നു. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അതോടൊപ്പം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

Leave a Reply