Home » ഇൻ ഫോക്കസ് » മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സമ്മതിക്കില്ല: ഫാന്‍സ് അസോസിയേഷന്‍

മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സമ്മതിക്കില്ല: ഫാന്‍സ് അസോസിയേഷന്‍

ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ മത്സരിക്കാന്‍ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് വിമല്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.ഒരു ചാനലിന്റെ ഡയക്ടര്‍ ബോര്‍ഡ് അംഗമായി മോഹന്‍ലാല്‍ വന്ന സമയത്ത് അദ്ദേഹത്തിന്റെ സിനിമാ പോസ്റ്ററില്‍ കരിഓയില്‍ ഒഴിച്ചവരാണ് ആര്‍എസ്എസുകാര്‍. അതേ ആള്‍ക്കാര്‍ തന്നെയാണ് അദ്ദേഹത്തെ ഇപ്പോള്‍ മത്സര രംഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.മോഹന്‍ലാല്‍ പൊതുസമൂഹത്തിന്റെ സ്വത്താണ്. അദ്ദേഹം ഒരു കലാകാരനാണ്. രാജ്യം നിരവധി അവാര്‍ഡുകള്‍ നല്‍കി ആദരിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരാളെ രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവന്ന് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കാനാണോ ബിജെപി ആഗ്രഹിക്കുന്നത് എന്നും വിമല്‍ ചോദിച്ചു

Leave a Reply