Home » കലാസാഹിതി » തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; രാഷ്ട്രീയം എനിക്ക് താത്പര്യമുള്ള വിഷയമല്ല നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; രാഷ്ട്രീയം എനിക്ക് താത്പര്യമുള്ള വിഷയമല്ല നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍

രാഷ്ട്രീയമല്ല തന്റെ വഴിയെന്നും എക്കാലവും ഒരു അഭിനേതാവായി തുടരാനാണ് തന്റെ താല്‍പര്യമെന്നും മോഹന്‍ലാല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് മോഹന്‍ലാല്‍ ആദ്യമായി ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

‘അഭിനയ ജീവിതത്തിലുള്ള സ്വാതന്ത്ര്യം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ നിങ്ങളെ ആശ്രയിക്കും.അതൊട്ടും എളുപ്പമല്ല താനും.എനിക്ക് ഒരുപാടൊന്നും അറിയാവുന്ന വിഷയവുമല്ല രാഷ്ട്രീയം. അതിനാല്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തണമെന്ന താല്‍പര്യമില്ല.’- മോഹന്‍ലാല്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചോ ബിജെപിയുടെ തിരുവനന്തപുരം സീറ്റിനെക്കുറിച്ചോ ഉള്ള ചോദ്യത്തിനല്ല മോഹന്‍ലാലിന്റെ പ്രതികരണം. സഹപ്രവര്‍ത്തകരില്‍ പലരും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അക്കാര്യത്തില്‍ മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞുള്ളതായിരുന്നു ചോദ്യം.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള സര്‍വേ നടത്തുകയാണ് ആര്‍എസ്എസ്. വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ് എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്. കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരില്‍ ആരെങ്കിലും തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് ഈ മൂന്ന് പേരോടുള്ള താത്പര്യം അറിയാനുള്ള സര്‍വേയാണ് ആര്‍എസ്എസ് നടത്തുന്നത്.

പ്രവര്‍ത്തകരുടെയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സര്‍വേയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന പൊതുചര്‍ച്ച ഉയര്‍ന്നു വരാനിടയായത്. മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന്കൂടി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നതിനാല്‍ ചര്‍ച്ച സജീവമാക്കുകയാണ്.

Leave a Reply