Home » നമ്മുടെ മലപ്പുറം » കരിപ്പൂര്‍ വിമാനത്താവളത്തിനു വേണ്ട പരിഗണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാനത്താവളത്തിനു വേണ്ട പരിഗണന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാനത്താവള വികസനത്തിലും നടത്തിപ്പിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ അവഗണന മൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണം എന്ന് എം കെ മുനീര്‍ ആവശ്യപ്പെട്ടു. കരിപ്പൂര്‍ വിമാനത്താവളത്തെ പരിഗണിക്കുന്നുണ്ടെന്നും എന്നാല്‍ കേന്ദ്രത്തില്‍നിന്ന് മതിയായ സഹായം ലഭിക്കുന്നില്ലെന്നും കരിപ്പൂര്‍ വിമാനതാവളത്തെ തഴയുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഭൗതിക സജ്ജമാക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ട്. 137 ഏക്കര്‍ ഭൂമി ഇനിയും ആവശ്യമാണ്. പാര്‍ക്കിങിനായി 15.25 ഏക്കര്‍ കൂടി വേണം. ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധം ഉണ്ടാകുന്നത് വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ട് അടിക്കും. വലിയ വിമാനങ്ങള്‍ ഇറങ്ങാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇതു പരിഗണിച്ച ആണ് നടപടി ഉണ്ടായത്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവള വികസനത്തില്‍ കേന്ദ്രത്തില്‍ നിന്നു മതിയായ സഹായം കിട്ടുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് ഇന്ധന നികുതിയില്‍ ഇളവ് നല്‍കാത്തതിനെത്തുടര്‍ന്ന് മൂന്ന് വിമാനങ്ങള്‍ നഷ്ടമായെന്നും ഉയര്‍ന്ന നികുതി മൂലം വിമാനങ്ങള്‍ കരിപ്പൂരിലേക്ക് വരുന്നില്ലെന്നും എം.കെ മുനീര്‍ പറഞ്ഞു. കണ്ണൂരിന് വലിയ പരിഗണന നല്‍കുന്ന സര്‍ക്കാര്‍ കരിപ്പൂരിനെ അവഗണിക്കുന്നുവെന്ന് മുനീര്‍ ആരോപിച്ചു.

Leave a Reply