Home » നമ്മുടെ കോഴിക്കോട് » ലിനി, നീ ഇല്ലാതെ റിതുലിന്റെ ആദ്യപിറന്നാള്‍; നൊമ്പരമായി സജീഷിന്റെ കുറിപ്പ്

ലിനി, നീ ഇല്ലാതെ റിതുലിന്റെ ആദ്യപിറന്നാള്‍; നൊമ്പരമായി സജീഷിന്റെ കുറിപ്പ്

നിപാ വൈറസ് ബാധിതരെ ശുശ്രൂഷിച്ച് ജീവന്‍ നഷ്ടമായ സിസ്റ്റര്‍ ലിനിയുടെ ഓര്‍മകളില്‍ ഭര്‍ത്താവ് സജീഷ് പുത്തൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മകന്‍ റിതുലിന്റെ രണ്ടാം പിറന്നാളിനു സജീഷ് എഴുതി പോസ്റ്റ് ചെയ്ത കുറിപ്പാണ് വായനക്കാരുടെയെല്ലാം കണ്ണിനെ ഈറനണിയിക്കുന്നത്. മകന്റെ പിറന്നാളിന് ആദ്യമായാണ് ലിനിയില്ലാതിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

റിതുലിന്റെ ആറാം പിറന്നാൾ

ജന്മദിനങ്ങൾ നമുക്ക്‌ എന്നും സന്തോഷമുളള ദിവസമാണ്‌ അത്‌ മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്‌.
ലിനി…. നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ.
അവന്‌ ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ…
ചെറുതായി പനി ഉണ്ടെങ്കിലും
അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ്‌ സ്കൂളിൽ പോയത്‌.

കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല.
മോന്‌ ഒരായിരം ജന്മദിനാശംസകൾ നേരുന്നു.
ഉമ്മ ഉമ്മ ഉമ്മ

Leave a Reply