Home » നമ്മുടെ കോഴിക്കോട് » ശബരിമല: റിവ്യൂ ഹര്‍ജി പരിശോധിക്കണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ശബരിമല: റിവ്യൂ ഹര്‍ജി പരിശോധിക്കണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ശബരിമല കേസില്‍ റിവ്യൂ ഹര്‍ജി പരിശോധിക്കണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്തയാണ് എതിര്‍വാദം ഉന്നിയിക്കുന്നത്. തുല്യതയാണ് വിധിക്ക് ആധാരം. എല്ലാവരുടെയും വാദം കേട്ടില്ലെന്ന് റിവ്യൂവിന് മതിയായ കാരണമല്ല. ആരുടെ വാദം കേള്‍ക്കണമെന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടത്.

തൊട്ടുകൂടായ്മ അല്ല വിധിയുടെ കേന്ദ്രബിന്ദു. തുല്യതയാണ് വിധിയുടെ ആധാരം തന്നെ. അതിനാല്‍ വിധി നിലനില്‍ക്കണം. ഒരു മതത്തിന് അനിവാര്യമായ ആചാരമല്ല യുവതീപ്രവേശന വിലക്ക്. ഹിന്ദു മതത്തിന്റെ മൊത്തിലുള്ള ആചാരമല്ല വിലക്ക് അത് ശബരിമലയില്‍ മാത്രമാണ്. ആചാരം ഉന്നിയിക്കുമ്പോള്‍ മതത്തിന്റെ ആചാരമണോയെന്ന കാര്യം പ്രസ്‌ക്തമാണ്. ശബരിമലയിലുള്ള പ്രത്യേകമായി നിലനില്‍ക്കുന്ന ആചാരം മുഴുവന്‍ ഹിന്ദു മതത്തിന്റെ മുഴുവന്റെയും ആചാരമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Leave a Reply