Home » നമ്മുടെ കോഴിക്കോട് » വ്യാജരേഖ ചമച്ചുവെന്ന് പരാതി; പി കെ ഫിറോസിനെതിരെ കേസ്

വ്യാജരേഖ ചമച്ചുവെന്ന് പരാതി; പി കെ ഫിറോസിനെതിരെ കേസ്

വ്യാജരേഖ ചമച്ചുവെന്ന പരാതിയില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസ്. ജെയിംസ് മാത്യു എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്.വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പി കെ ഫിറോസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ജെയിംസ് മാത്യു എംഎല്‍എ ഫിറോസിനെതിരെ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് ഡിജിപി പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ഈ പരാതിയിലാണിപ്പോള്‍ വെള്ളയില്‍ പൊലീസ് ഫിറോസിനെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply