Home » ആരോഗ്യം » പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്

പരിയാരം മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തു. കാല്‍നൂറ്റാണ്ടു കാലത്തെ പരിശ്രമമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം പോലെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഇനി പരിയാരം മെഡിക്കല്‍ കോളേജും.

നേരത്തെ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ കോളജിന്റെ ആസ്തി ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇത് യുഡിഎഫ് ഭരണകാലത്ത് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. പക്ഷേ ആസ്തി ബാധ്യതകള്‍ നിര്‍ണയിക്കുന്നതിനുണ്ടായ കാലതാമസമാണ് തീരുമാനം നടപ്പാക്കുന്നത് വൈകിപ്പിച്ചത്.

സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പരിയാരം മെഡിക്കല്‍ കോളജ് ഇതു വരെ സ്വാശ്രയ കോളേജെന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്ന ശേഷം മെഡിക്കല്‍ കോളേജ് ഭരണസമിതി നയപരമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ ദൈനംദിന കാര്യങ്ങള്‍ മാത്രം ചെയ്ത് മുന്നോട്ടു പോവുകയായിരുന്നു. കോളേജ് വന്‍ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നേരത്തെ കോളജില്‍ ഫീസ് കുറയ്ക്കുകയും ചെയ്തിരുന്നു. പരിയാരം മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്.

Leave a Reply