Home » ഇൻ ഫോക്കസ് » ഇനിയൊരു യുദ്ധം നമുക്ക് വേണ്ട: മലാല യൂസഫ്‌സായി

ഇനിയൊരു യുദ്ധം നമുക്ക് വേണ്ട: മലാല യൂസഫ്‌സായി

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം ഹസ്തദാനം നല്‍കി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്ന് മനുഷ്യവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്‌സായി.

ട്വിറ്ററിലൂടെയാണ് മലാല തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമെല്ലെന്നും ഇതനെല്ലാം പരിഹാരം കണ്ടെത്തണമെന്നും അവര്‍ പറയുന്നു. അതിര്‍ത്തിക്ക് ഇരുവശം ജീവിക്കുന്ന ജനങ്ങളെ ഓര്‍ത്ത് വല്ലാതെ ആശങ്ക തോന്നുന്നു.

ഒരിക്കല്‍ യുദ്ധം തുടങ്ങിയാല്‍ അത് അവസാനിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. യുദ്ധങ്ങള്‍ കാരണം കോടി കണക്കിന് ആളുകളാണ് ഈ ലോകത്ത് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ട് മറ്റൊരു യുദ്ധം നമ്മുക്ക് വേണ്ട.

Leave a Reply