Home » ഇൻ ഫോക്കസ് » 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

നിലവിലുള്ള നാണയ മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി 12 കോണുകളോടു കൂടിയ ആകൃതിയില്‍ 20 രൂപയുടെ നാണയമിറക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. 27 മില്ലീ മീറ്റര്‍ നിളത്തിലുള്ള നാണയം നിലവിലുള്ള 10 രൂപ നാണയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും.

ഇത് സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. 10 രൂപ നാണയം പോലെ 20 രൂപ നാണയവും രണ്ട് നിറത്തിലാവും പുറത്തിറങ്ങുക. 10 രൂപ നാണയം ഇറങ്ങി കൃത്യം 10 വര്‍ഷം കഴിയുന്ന സമയത്താണ് 20 രൂപ നാണയമിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. ഉള്ളിലെ വൃത്തത്തില്‍ 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും 5 ശതമാനം നിക്കലും ഉപയോഗിക്കും. നാണയത്തിന്റെ രൂപത്തെ കുറിച്ച് കൂടുതല്‍ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.

Leave a Reply