Home » നമ്മുടെ കോഴിക്കോട് » വന്‍ വികസന പദ്ധതിയുമായി കോഴിക്കോട് വികസന അതോറിറ്റി

വന്‍ വികസന പദ്ധതിയുമായി കോഴിക്കോട് വികസന അതോറിറ്റി

കോഴിക്കോട് വികസന അതോറിറ്റിയുടെ ബജറ്റില്‍ നിരവധി വികസന പദ്ധതികള്‍ ആരംഭിക്കുന്നു. സര്‍ക്കാരില്‍ നിന്നും അനുമതിയും ഫണ്ടും ലഭിക്കുന്ന മുറക്ക് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.

രാമനാട്ടുകര ജംഗ്ഷന്‍ വികസന പദ്ധതി ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. വനിതാ പ്രഫഷനലുകള്‍ക്കായി ഹോസ്റ്റല്‍ സമുച്ചയത്തിന്‍റെയും അപ്പാര്‍ട്ട്മെന്‍റിന്‍റെയും നിര്‍മ്മാണം, വട്ടക്കിണര്‍ ജംഗ്ഷന്‍ വികസനം എന്നിവയുള്‍പ്പെടെ ഉടന്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.

കരിക്കാംകുളം ലിങ്ക് നിര്‍മ്മാണം, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് പ്ലാസ, ഫ്രാന്‍സിസ് റോഡ് ജംഗ്ഷന്‍, സൗത്ത് ബീച്ചില്‍ പാര്‍ക്കിങ് പ്ലാസ നിര്‍മ്മാണം, പാളയം ഏരിയ വികസനം, മാനാഞ്ചിറ വികസന പദ്ധതി, വലിയങ്ങാടി വികസന പദ്ധതി, മിഠായിത്തെരുവ് വികസന പദ്ധതി, ജയില്‍ റോഡ് വീതികൂട്ടല്‍ തുടങ്ങിയവയും സര്‍ക്കാരിന്‍റെ അംഗീകാരത്തിനായി അതോറിറ്റി അയക്കുകയും അതില്‍ പലതിനും അനുമതി ലഭിച്ചിട്ടുമുണ്ട്.

സിവില്‍ സ്റ്റേഷന്‍ ഏരിയാ വികസന പദ്ധതി, മാവൂര്‍ റോഡ് വികസനം, കല്ലായി റോഡ് വികസനം, രാജ്യാന്തര സ്റ്റേഡിയം, സ്ഥിരം പ്രദര്‍ശന കേന്ദ്രം, കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മാണം, കുന്നമംഗലം ടൗണ്‍ വികസനം, മീഞ്ചന്ത അരീക്കോട് ജംഗ്ഷന്‍ വികസന പദ്ധതി, ബേപ്പൂര്‍ ഗോഡൗണിലെ റോഡ് പുനരുദ്ധാരണം, ബേപ്പൂര്‍ ഷോപ്പിങ് ഒന്നാം നില നിര്‍മമാണ പദ്ധതി, സി ഡി എയുടെ കെട്ടിടങ്ങളില്‍ സോളാര്‍ പദ്ധതി നടപ്പാക്കല്‍ എന്നീ പദ്ധതികളും സര്‍ക്കാരിനു സമര്‍പ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.

2016-17 വര്‍ഷത്തെ ബജറ്റില്‍ 5.46 കോടി റവന്യൂ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 5.14 കോടി ചെലവും പ്രതീക്ഷിക്കുന്നുണ്ട്. എട്ട് കോടി സര്‍ക്കാര്‍ ഗ്രാന്‍റാണ് പദ്ധതികള്‍ക്കായി പ്രതീക്ഷിക്കുന്നത്.

Leave a Reply