Home » നമ്മുടെ മലപ്പുറം » ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറും തന്നെയാണ് സ്ഥാനാര്‍ഥികള്‍. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന നേതൃയോഗത്തിനു ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.മുന്‍ വിദ്യാഭ്യാസ മന്ത്രിയായ ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍നിന്ന് മൂന്നാം തവണയാണ് പാര്‍ലമെന്റിലേക്കു ജനവിധി തേടുന്നത്. മുന്‍ വ്യവസായ മന്ത്രിയും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറത്ത് ഇത് രണ്ടാമൂഴമാണ്. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നവാസ് ഖനി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാനും യോഗത്തില്‍ തീരുമാനമായി.

Leave a Reply