Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട്ട് എ പ്രദീപ് കുമാർ എംഎൽഎ മത്സരിക്കും

കോഴിക്കോട്ട് എ പ്രദീപ് കുമാർ എംഎൽഎ മത്സരിക്കും

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എ പ്രദീപ് കുമാർ ഇടതുമുന്നണി സ്ഥാനാർഥി. കോഴിക്കോട് മണ്ഡലത്തിൽ രംഗത്തിറക്കാവുന്ന ഏറ്റവും ജനകീയനായ സ്ഥാനാർഥി തന്നെയാണ് എ പ്രദീപ് കുമാർ. നിലവിൽ കോഴിക്കോട് നോർത്ത് എംഎൽഎയാണ് എ പ്രദീപ് കുമാർ. നാട്ടുകാർ സ്നേഹത്തോടെ ‘പ്രദീപേട്ടൻ’ എന്ന് വിളിക്കുന്ന എ പ്രദീപ് കുമാർ ജനപ്രിയപദ്ധതികൾ നിരവധി മണ്ഡലത്തിൽ നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് നടക്കാവ്, മെഡിക്കൽ കോളേജ് ക്യാംപസ് സ്കൂളുകളടക്കം സർക്കാർ വിദ്യാലയങ്ങളെ മികവിലേക്ക് ഉയർത്തിയത് മുതൽ നിരവധി നേട്ടങ്ങളുണ്ട് പ്രദീപ് കുമാറിന് ഉയർത്തിക്കാട്ടാൻ.

Leave a Reply