Home » നമ്മുടെ മലപ്പുറം » ‘വി പി സാനു പ്രതീക്ഷയാണ്’ മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ അനുകൂലിച്ച് മുന്‍ കെ.എസ്.യു. നേതാവ്

‘വി പി സാനു പ്രതീക്ഷയാണ്’ മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയെ അനുകൂലിച്ച് മുന്‍ കെ.എസ്.യു. നേതാവ്

മലപ്പുറത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനുവിനെ അനുകൂലിച്ച് മുന്‍ കെ എസ് യു നേതാവായ ജസ്ല മാടശ്ശേരി രംഗത്ത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി വിപി സാനുവിനെ പിന്തുണച്ചാണ് ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്,

‘വിപി സാനു പ്രതീക്ഷയാണ്. മാറ്റമാവുമെന്ന് പ്രതീക്ഷിക്കുന്നു. തോല്‍വിയോ വിജയമോ.ആവട്ടെ. കാലാകാലവും. മലപ്പുറത്തെ പൊട്ടക്കിണറ്റിലാഴ്ത്തുന്ന മൂരികള്‍ക്ക് കുടപിടിക്കുന്നതിനെക്കാള്‍ സന്തോഷമുണ്ട്. ഇനിയും മലപ്പുറം പച്ച ആയി കാണുന്നത് സഹിക്കാന്‍ വയ്യ. കോണ്‍ഗ്രസ്സ് പ്രവര്‍ത്തന കാലത്ത് പോലും. കൈപ്പത്തിക്ക് വോട്ട് കുത്താന്‍ കഴിഞ്ഞിട്ടില്ല. കോണിക്ക് കുത്താന്‍ സൗകര്യമില്ലാത്തത് കൊണ്ട്. മറ്റൊന്നിനും കുത്താന്‍ മനസ്സനുവദിക്കാത്തത് കൊണ്ട് നോട്ടയെ ശരണം പ്രാപിച്ചു. ഇത്തവണ തീരുമാനം ഞാനും എന്റെ കൂട്ടുകാരും തിരുത്തുന്നു. ഒരു ചെറിയ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുവതകള്‍ കടന്ന് വരട്ടെ. ഒപ്പം മാറ്റവും.മലപ്പുറത്ത് എല്‍ഡിഎഫിനൊപ്പം. കോണി വഴി കേറിയാല്‍ സ്വര്‍ഗ്ഗം കിട്ടില്ല എന്ന് തിരിച്ചറിവുള്ള പുതു തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ. തോല്‍വിയായാലും വിജയമായാലും മാറ്റത്തിലേക്കൊരു ചുവടാവാന്‍ വി.പി സനുവിന് കഴിയട്ടെ. മലപ്പുറത്ത് കഞ്ഞിക്കുട്ടികള്‍ തന്നെ എന്നതില്‍ നിന്നൊരു തിരുത്ത് ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്നതിന് ആരുടേം സമ്മതം വേണ്ടല്ലോ. ഭൂരിപക്ഷം കുറക്കാനെങ്കിലും…ആവും..ഒരു മാറ്റത്തിന്റെ തലമുറ കൂടെയുണ്ടെന്നും ജസ്ല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave a Reply