Home » നമ്മുടെ കോഴിക്കോട് » മലയാളികളെ അധിക്ഷേപിച്ചതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

മലയാളികളെ അധിക്ഷേപിച്ചതിന് അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

കേരളത്തെ അപമാനിച്ച കേസില്‍ അര്‍ണാബ് ഗോസ്വാമിയോട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിച്ചുവെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് റിപ്പബ്ലിക്ക് ചാനലിലെ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെ കേസ്. അര്‍ണാബ് ജൂണ്‍ 20ന് കോടതിയില്‍ ഹാജരാകണമെന്ന് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് ഉത്തരവിട്ടു.

ലോകത്തിലെ മലയാളികളെ ഏറെ ചൊടിപ്പിച്ച പ്രസ്താവനയായിരുന്നു അര്‍ണാബിന്റേത്. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളീയരെ സഹായിക്കാന്‍ യു.എ.ഇ. ഭരണകൂടം സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതിനെതിരേ മലയാളികളില്‍നിന്ന് ശക്തമായ പ്രതികരണമുയര്‍ന്നപ്പോഴാണ് ‘ഇത്ര നാണംകെട്ടവരെ താന്‍ മുമ്പ് കണ്ടിട്ടില്ലെന്ന് ചാനലിലൂടെ അര്‍ണാബ് പറഞ്ഞത്.

Leave a Reply