Home » ഇൻ ഫോക്കസ് » രാഹുല്‍ ഗാന്ധിക്ക് വേണ്ടി പിന്മാറാന്‍ സന്തോഷമെന്ന് ടി സിദ്ദിഖ്

രാഹുല്‍ ഗാന്ധിക്ക് വേണ്ടി പിന്മാറാന്‍ സന്തോഷമെന്ന് ടി സിദ്ദിഖ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വയനാട് മണ്ഡലം വിട്ടുകൊടുക്കാന്‍ സന്തോഷമെന്ന് ടി സിദ്ദിഖ്. ഇതൊരു ഭാഗ്യമായി കരുതുന്നുവെന്നും രാഹുലിന് വേണ്ടി വയനാട് മണ്ഡലം സജ്ജമാണെന്നും സിദ്ദിഖ് പറഞ്ഞു.മോദി ഭരണത്തെ താഴെയിറക്കാന്‍ കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി വരും ഇത് പെട്ടെന്നുള്ള തീരുമാനമല്ല. പാര്‍ലമെന്റിന് കുടുതല്‍ സീറ്റ് ലഭിയ്ക്കണം. അത് ദക്ഷിണേന്ത്യയില്‍ നിന്നും ഒരു പ്രധാനമന്ത്രി ആകുന്നതിലൂടെയാണ്. അദ്ദേഹത്തോട് മത്സരിക്കണമെന്ന് ഞങ്ങള്‍ അങ്ങോട്ട് അപേക്ഷിക്കുന്നതാണെന്നും സിദ്ദിഖ് പറഞ്ഞു.‘മത്സര രംഗത്തു നിന്ന് പിന്മാറാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായി നേതൃത്വം കൊടുക്കാനും ലഭിക്കുന്ന അവസരം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ അഭിമാനത്തോടെ സ്വീകരിക്കുന്നു.ഇതിനെക്കാള്‍ വലിയൊരു അഭിമാനം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലഭിക്കില്ല.സിദ്ദിഖ് പറഞ്ഞു

Leave a Reply