Home » ന്യൂസ് & വ്യൂസ് » പ്രതിമാസം 12,000 രൂപ വരെ വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രിക

പ്രതിമാസം 12,000 രൂപ വരെ വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രിക

രാജ്യത്തെ പാവപ്പെട്ട കാര്‍ഷിക കുടുംബങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. രാജ്യത്തെ ഇരുപത് ശതമാനം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ തുക എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് കാര്യ സമിതി യോഗത്തിന് ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അഞ്ച് കോടി കുടുംബങ്ങള്‍ക്കും 25 കോടി ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് ഇതെന്നും കൂടുതല്‍ ആധികാരികതയോടെ നടപ്പാക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കള്ളപ്പണം പിടിക്കുമെന്നും 15 ലക്ഷം വീതം എല്ലാവരുടേയും അക്കൗണ്ടില്‍ എത്തുമെന്നും ആയിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന് തിരിച്ചടിച്ചുകൊണ്ടാണ് നടപ്പിലാകുന്ന പദ്ധതി എന്ന നിലയില്‍ തന്നെ കോണ്‍ഗ്രസ് ഇക്കാര്യം അവതരിപ്പിക്കുന്നത്.

Leave a Reply