Home » ഇൻ ഫോക്കസ് » ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിരലില്‍ തൊടുന്ന മഷിക്ക് ചെലവ് 33 കോടി രൂപ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിരലില്‍ തൊടുന്ന മഷിക്ക് ചെലവ് 33 കോടി രൂപ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിരലില്‍ തൊടുന്ന മഷിക്ക് ഇക്കുറി ചെലവ് 33 കോടി രൂപ. ഇത്രയും രൂപയുടെ 26 ലക്ഷം കുപ്പി മഷിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓര്‍ഡര്‍ നല്‍കി. 2014ലെ തിരഞ്ഞെടുപ്പില്‍ ‌21.5 ലക്ഷം കുപ്പിയായിരുന്നു. ഓരോ കുപ്പിയിലും 10 മില്ലിലീറ്റര്‍ മഷിയാണുള്ളത്. 1962 മുതല്‍, കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൈസൂര്‍ പെയിന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡാണ് മായ്ക്കാനാകാത്ത മഷി ഉണ്ടാക്കി നല്‍കുന്നത്. ഏപ്രില്‍ 11ന് ആരംഭിച്ച്‌ മേയ് 19ന് അവസാനിക്കുന്ന ഏഴു ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 10 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Leave a Reply