Home » ഇൻ ഫോക്കസ് » വേനല്‍ച്ചൂട്; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

വേനല്‍ച്ചൂട്; വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് ഭേദിച്ചു. കഴിഞ്ഞ ഒറ്റ ദിവസത്തെ ഉപഭോഗം 85.8957 ദശലക്ഷം യൂണീറ്റായിരുന്നു. ഉപയോഗം കൂടിയതിനാല്‍ വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടി വന്നു.

59.01 ദശലക്ഷം യൂണീറ്റ് വൈദ്യുതിയാണ് കേരളം പുറത്തുനിന്നും വാങ്ങിയത്. 26.885 ദശലക്ഷം വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയായ മൂലമറ്റം നിലയത്തിലെ പ്രതിദിന ഉല്‍പാദനവും ഉയര്‍ത്തി. ശരാശരി 8.85 ദശലക്ഷം യൂണിറ്റ് ഉല്‍പാദനം നടന്നിരുന്ന നിലയത്തില്‍ ഇന്നലെ 12.092 ദശലക്ഷം യൂണിറ്റാണ് ഉല്‍പാദിപ്പിച്ചത്.

പുറത്തുനിന്നും വാങ്ങേണ്ടി വന്ന വൈദ്യുതിയുടെ അളവിലും റെക്കോര്‍ഡാണ്. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 1819.841 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുളള ജലമാണ് ശേഷിക്കുന്നത്. ഈ നിലയില്‍ ഉപഭോഗം ഉയര്‍ന്നാല്‍ വൈദ്യുതി ക്ഷാമം കേരളത്തെ പിടികൂടുമെന്ന ഭയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.

Leave a Reply