Home » ഇൻ ഫോക്കസ് » വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്

അശ്ലീല പരാമര്‍ശം നടത്തിയ എ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. തനിക്കും വീട്ടില്‍ അച്ഛനും അമ്മയും കുടുംബവും ഉണ്ടെന്ന് ഓര്‍ക്കണം. അവര്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ട്. പരാമര്‍ശം തന്നെ തന്നെ വേദനിപ്പിച്ചതായും ദിവ്യ പറഞ്ഞു. ആശയപരമായ യുദ്ധമാണ് ഇവിടെ നടക്കുന്നത്. അതിലിടക്ക് പരസ്പരം പഴിചാരി ഒരാള്‍ക്കെതിരെ വ്യക്തിഹത്യ നടത്തേണ്ട ആവശ്യം ഇല്ല. സ്ത്രീ സുരക്ഷയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ആശയം. നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ സംഘടപ്പിച്ച പ്രസ്ഥാനമാണ്. രമ്യ എങ്ങനെയുള്ള ആളാണെന്ന് തന്റെ നാട്ടിലെ ഇടതുപക്ഷത്തിന്റെ നേതാക്കളോട് വിജയരാഘവന് ചോദിക്കാമായിരുന്നു. ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധിയാണ് താന്‍. ആലത്തൂരിലെ ജനങ്ങള്‍ക്ക് തന്നെ അറിയാം എന്നും രമ്യ പറഞ്ഞു.

Leave a Reply