Home » ന്യൂസ് & വ്യൂസ് » തൃശൂരില്‍ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

തൃശൂരില്‍ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഉടൻ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം കേന്ദ്രനേതൃത്വം നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ വയനാട്ടിലേക്ക് പോയതോടെ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയില്ലെന്നുള്ള അവസ്ഥ ഉണ്ടായിരുന്നു.

സുരേഷ് ഗോപി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. കേന്ദ്ര നേതൃത്വം പറയുന്നത് അനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് മത്സരിക്കുന്നത് സംബന്ധിച്ച് സുരേഷ് ഗോപി സ്വീകരിച്ച നിലപാട്.

Leave a Reply