Home » നമ്മുടെ കോഴിക്കോട് » രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും; പത്രിക സമര്‍പ്പണം നാളെ

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും; പത്രിക സമര്‍പ്പണം നാളെ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് കേരളത്തിലെത്തും. നാളെ വയനാട് ലോക്‌സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനാണ് രാഹുല്‍ വരുന്നത്. പ്രത്യേക വിമാനത്തില്‍ ആസാമില്‍നിന്ന് രാത്രി 8. 30 ന് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തും.

കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിലായിരിക്കും രാഹുല്‍ ഗാന്ധി താമസിക്കുക. നാളെ കരിപ്പൂരില്‍ നിന്നും വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലേക്ക് പോകാമെന്ന് എസ്പിജി അറിയിച്ചിരിക്കുന്നത്. റോഡ് ഷോ , യുഡിഎഫ് സമ്മേളനം എന്നിവയില്‍ നാളെ വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി പങ്കെടുക്കും.

നാളെ വൈകുന്നേരം തന്നെ രാഹുല്‍ ഡല്‍ഹിക്ക് മടങ്ങി പോകും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കോഴിക്കോട് രാഹുലിന്റെ വരവ് സംബന്ധിച്ച കാര്യങ്ങള്‍ ആസൂത്രണം ചെയുന്നതിന് യോഗം ചേരും.

Leave a Reply