Home » ഇൻ ഫോക്കസ് » രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

രാഹുല്‍ ഗാന്ധി ഇന്ന് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുലിനെ അനുഗമിക്കും. ഇന്നലെ പ്രത്യേക വിമാനത്തില്‍ അസമില്‍ നിന്ന് രാത്രി 8. 30 ന് രാഹുലും പ്രിയങ്കയും കരിപ്പൂരിലെത്തിയ ഇരുവരും റോഡ് മാര്‍ഗമാണ് വയനാട്ടിലേക്ക് പോകുന്നത്.

ഇന്ന് കരിപ്പൂരില്‍ നിന്നും വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലേക്ക് പോകാമെന്നാണ് എസ്പിജി അറിയിച്ചിരിക്കുന്നത്. റോഡ് ഷോ , യുഡിഎഫ് സമ്മേളനം എന്നിവയില്‍ ഇന്ന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി പങ്കെടുക്കും.

Leave a Reply