Home » ന്യൂസ് & വ്യൂസ് » രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു;

രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു;

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിന്റെ ഒപ്പമുണ്ട്. ഉമ്മന്‍ ചാണ്ടി മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ നേതാക്കള്‍ ചേര്‍ന്നാണ് വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്.

വയനാട്ടില്‍ തുറന്ന വാഹനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്. വന്‍ ജനാവലിയാണ് രാഹുലിനെ സ്വീകരിക്കാനായി വയനാട്ടിലെത്തിരിക്കുകയാണ്.

Leave a Reply