Home » നമ്മുടെ കോഴിക്കോട് » എംകെ രാഘവനെതിരെ സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

എംകെ രാഘവനെതിരെ സിപിഐഎം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ഒളിക്യാമറാ വിവാദത്തില്‍ എംകെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. രാഘവന്റെ പണമിടപാടുകളെകുറിച്ച് അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് ചട്ടലംഘനം പരിശോധിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഒളിക്യാമറാ ആരോപണത്തില്‍ എംകെ രാഘവന് എതിരെ കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ഷൂട്ട് ചെയ്ത ഒറിജിനല്‍ ദ്യശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

അതേസമയം വീഡിയോ കൃത്രിമമാണെന്നും സിപിഐഎമ്മാണ് ഇതിന്റെ പിന്നില്‍ എന്നുമാണ് രാഘവനും യുഡിഎഫും ആരോപിക്കുന്നത്. തന്റെ ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ത്തതാണ് എന്നും രാഘവന്‍ പറയുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎം നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍ എന്നും യുഡിഎഫ് ആരോപിക്കുന്നു.

Leave a Reply