Home » നമ്മുടെ കോഴിക്കോട് » ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രിംകോടതി

ഓരോ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകള്‍ എണ്ണണമെന്ന് സുപ്രിംകോടതി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണാൻ ആണ് സുപ്രിംകോടതി നിർദേശം. ഇതോടെ ഏഴ് അസംബ്ലി മണ്ഡലങ്ങൾ ഉള്ള ഒരു ലോക്സഭാ മണ്ഡലത്തിൽ 35 വിവി പാറ്റ് മെഷീനുകളിലെ രസീതുകൾ എണ്ണും. തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം അല്ല ജനങ്ങൾക്കും വിശ്വാസം ഉണ്ടാകേണ്ടത് ആണെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിരീക്ഷിച്ചു. ഓരോ ലോക്സഭാ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിൽ 250 ബൂത്തുകൾ ഉള്ള ഒരു മണ്ഡലത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾക്ക് പുറമെ 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണാൻ ശരാശരി ആറ് ദിവസം ആവശ്യമാണ് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ വ്യകത്മാക്കിയിരുന്നു. ചില അസംബ്ലി മണ്ഡലങ്ങളിൽ 400 ഓളം പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. ഇവിടെ 50 ശതമാനം വി വി പാറ്റ് രസീതുകൾ എണ്ണാൻ എട്ട് മുതൽ 9 ദിവസം വരെ വേണ്ടി വരും എന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു

Leave a Reply