Home » ഇൻ ഫോക്കസ് » കെഎസ്‌ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണം: ഹൈക്കോടതി

കെഎസ്‌ആർടിസിയിലെ 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടണം: ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സി യിലെ 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സർവീസ് നിയമങ്ങളുടെ ലംഘനമാണ് ഇത്തരം നിയമനങ്ങളെന്ന് ജസ്റ്റീസുമാരായ വി ചിദംബരേഷ്, എ എം ബാബു എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏപ്രിൽ 30നകമാണ് പിരിച്ചുവിടേണ്ടത്. പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്തണമെന്നും ഹൈകോടതി പറഞ്ഞു.

2012 ആഗസ്റ്റ് 23 നു നിലവില്‍ വന്ന പി.എസ്.സി പട്ടികയിലെ ഉദ്യോഗാര്‍ത്ഥികളാണ് ഹരജി നല്‍കിയത്. റിസര്‍വ് ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ്ഇവര്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്. നിലവിലെ പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്നും നിയമനം നടത്തണം. ഏപ്രില്‍ 30 നകം നടപടി പൂര്‍ത്തിയാക്കണം. 2455 പേര്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയുണ്ടന്നെും ഇവര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാനും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

Leave a Reply