Home » നമ്മുടെ കോഴിക്കോട് » പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കോഴിക്കോട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കോഴിക്കോട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും. കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ നരേന്ദ്രമോദിക്കൊപ്പം വേദിയിലെത്തും.വൈകീട്ട് 6ന് കോഴിക്കോട് ബീച്ചില്‍ ആണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍ഡിഎയുടെ റാലി. വടക്കന്‍കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായാണ് നരേന്ദ്ര മോദി എത്തുന്നത്. എന്‍ഡിഎയുടെ നേതാക്കളും സന്നിഹിതരാകും.പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തി പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് സമ്മേളനവേദിയില്‍ എത്തുക.

Leave a Reply